തൃശ്ശൂർ: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും അവ വില്‍പന നടത്തി പണം തട്ടുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി.
ചൊവ്വന്നൂർ കടവാരത്ത് വീട്ടില്‍ അനന്തു (25) ആണ് അറസ്റ്റിലായത്.
തന്റെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
യുവതിയുടെ സുഹൃത്താണ് ചിത്രം ആദ്യം കണ്ടത്. സംശയം തോന്നിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി ഫോണ്‍ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് മാത്രം 40ഓളം കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകളുടെ മോർഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങള്‍ കണ്ടെടുത്തു.
