കൊച്ചി : ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ 63കാരിയായ സരസമ്മയെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. പിന്നാലെ വൃദ്ധന്റെ കഴുത്തിൽ കിടന്ന 4 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് മാല ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു. അന്വേഷണത്തിൽ ഇത് കണ്ടെടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലെ പ്രതിയാണിവർ.
എസ്ഐ വിക്കി ജോസഫ്, സീനിയർ സിപിഒ മാരായ പ്രദീഷ്, സനിൽ സിപിഒമാരായ സ്വാതി, വിനീഷ്, ജിംസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
