പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ചതായി പരാതി; സഹപാഠികളായ ആറ് പേര്‍ക്കെതിരെ കേസ്, ഒരാള്‍ പെണ്‍കുട്ടി, സംഭവം പുറത്തുവന്നത് സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ

0 THIRD EYE NEWS

 


പത്തനംതിട്ട : പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പിഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.


സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി.


കൗണ്‍സിലിംഗിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.