കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026; സംസ്ഥാന തല ഉദ്ഘാടനം ജൂലൈ ആറിന് വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂളിൽ വെച്ച് നടക്കും ; കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും

0 THIRD EYE NEWS



കോട്ടയം: കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026 ന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 6 തിങ്കളാഴ്ച രാവിലെ 10 ന് ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂളിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. എല്ലാ വിഷയങ്ങളിലും 100% മാർക്ക് വാങ്ങുകയോ കുറഞ്ഞപക്ഷം ഏതെങ്കിലും ഒരുവിഷയത്തിനെങ്കിലും 100% മാർക്കുവാങ്ങുകയോ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കും,എല്ലാ വിഷയങ്ങളിലും ഫുൾ A+ വാങ്ങിയിട്ടുള്ള കുട്ടികൾക്കും സമ്മാനങ്ങൾ സംഘടനയുടെ പ്രാദേശിക ഘടകങ്ങൾ വഴിയോ, തന്നിരിക്കുന്ന അഡ്രെസ്സിൽ തപാൽ വഴിയോ, ഇമെയിൽ വഴിയോ ജൂലൈ 15ന് മുൻപ് എത്തിച്ചുനൽകും. രജിസ്ട്രെഷൻ നടത്തിന്നതിനു https://awards.kyfm.co.in എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. ഈ വർഷം പത്താം ക്‌ളാസിലും പ്ലസ്ടു വിലും മുഴുവൻ വിഷയങ്ങളിലും A+ നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും,സിബി എസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ 90% മോ അതിനു മുകളിലോ മാർക്ക് നേടിയിട്ടുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും അവാർഡിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - സിറിയക് ചാഴികാടൻ9496409001, ഷെയ്ക്ക് അബ്ദുള്ള 9846816057 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.