ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി ; ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.

കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത് ; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കൊച്ചി സിറ്റി പോലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. ‘മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത്. അവരെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍, ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടെ അനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അവിടെ സുരക്ഷിതരായി വളരും.’ കെ.വി മനോജ് കുമാര്‍ പറഞ്ഞു. നവജാത ശിശു കൊല്ലപ്പെട്ട എറണാകുളം […]

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു ; പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

സ്വന്തം ലേഖകൻ വര്‍ക്കല: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. വര്‍ക്കല ചെറുന്നിയൂര്‍ അമ്പിളിച്ചന്ത ശിവശക്തിയില്‍ സുനിലിന്റെയും മായയുടെയും മകന്‍ അശ്വിനെയാണ് (18) കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വര്‍ക്കല ഏണിക്കല്‍ ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം തീരത്ത് ഫുട്‌ബോള്‍ കളിച്ച ശേഷം കടലിലിറങ്ങി കുളിക്കവെയാണ് അശ്വിന്‍ ശക്തമായ തിരയില്‍പ്പെട്ടത്. കൂട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. രാത്രിയും തിരച്ചില്‍ […]

എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് റിസര്‍ച്ച്‌ സെന്‍ററില്‍ ഒഴിവുകള്‍; ഇന്റര്‍വ്യൂ മേയ് എട്ടിന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍

സ്വന്തം ലേഖകൻ കോട്ടയം: എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് റിസർച്ച്‌ സെന്ററിലെ 250 ഒഴിവുകളിലേയ്ക്ക് മേയ് എട്ടിന് രാവിലെ 10 മുതല്‍ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റർവ്യൂ നടത്തുന്നു. സ്റ്റാഫ് നഴ്‌സ്- 100, നഴ്‌സ് അസോസിയേറ്റ് -100, പി.എം.എസ്. അറ്റൻഡന്റ്-50 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2563451/22560413.

ചേച്ചിയുടെ വിവാഹം നടത്താൻ മെഴുകുതിരി കച്ചവടം; കൊച്ചുമിടുക്കിയ്ക്ക് ബോചെ പാർട്ണർ എന്ന ബ്രാൻഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ ; ചേച്ചിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്ന് ഉറപ്പും

സ്വന്തം ലേഖകൻ കൊല്ലം: ഇരവിപുരം പുത്തനഴിക്കോംപുരയിടം കോണ്‍വെന്റ് നഗറില്‍ താമസിക്കുന്ന സാന്ദ്ര മരിയ എന്ന പതിനൊന്നുകാരി സ്വന്തം ചേച്ചിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനായാണ് മെഴുകുതിരി കച്ചവടം ചെയ്തത്. ഇത് മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടർന്ന് ബോചെ പാർട്ണർ എന്ന ബ്രാൻഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ. ബോചെ ഫാൻസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക സമ്മാനമായാണ് ഈ കൊച്ചുകുട്ടിക്ക് ബോചെ ഫ്രാഞ്ചൈസി ലഭിച്ചത്. ബോചെ ടീ സ്‌റ്റോക്ക് സൗജന്യമായി നല്‍കി ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാർക്കറ്റിംഗ് പ്രമോഷനും ബോചെ നിർവഹി ച്ചു. ഇനിയുള്ള കാലം സുഖമായി ജീവിക്കാനാണ് ബോചെ പാർട്ണർ […]

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; കൊലക്കുറ്റത്തിന് യുവതി അറസ്റ്റിൽ; യുവതി ലൈംഗികപീഡനത്തിന് ഇരയായതായി പൊലീസ് ; പീഡിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞു, പൊലീസ് നിരീക്ഷണത്തിൽ; യുവതിയിലേക്ക് പൊലീസിനെ എത്തിച്ചത് കുഞ്ഞിനെ പൊതിഞ്ഞ് എറിഞ്ഞ ആമസോണ്‍ ഡെലിവറി കവറിലെ ബാർ കോ‍ഡ് സ്കാൻ ചെയ്തെടുക്കാൻ സാധിച്ചത് ; ഒരു സാധാരണ പ്രഭാതത്തിൽ തുടങ്ങിയ അസാധാരണ സംഭവങ്ങൾക്ക് അഞ്ചു മണിക്കൂറിനു ശേഷം ഞെട്ടിക്കുന്ന പരിസമാപ്തി

സ്വന്തം ലേഖകൻ കൊച്ചി :നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകക്കുറ്റം ചുമത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ അസാധാരണ സംഭവത്തിന്റെ നടുക്കത്തിലാണ് കൊച്ചി നിവാസികൾ ഇപ്പോഴും. രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ […]

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും; 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും ; ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും. ഇന്ന് പുറത്തിറക്കിയ കരട് സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും. വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ മൂന്ന് മാസം കൂടി സാവകാശം നല്‍കുമെന്നും കരടിൽ പറയുന്നു. കരടിന് ഗതാഗത മന്ത്രി അംഗീകാരം നല്‍കി സര്‍ക്കുലര്‍ നാളെയിറങ്ങും. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന് ഹർജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് […]

കോട്ടയം ജില്ലയിൽ നാളെ (04/ 05/2024) തെങ്ങണാ, മീനടം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (04/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തണ്ടാശ്ശേരി, അയ്യങ്കോവിക്കൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ,വന്തല്ലൂർക്കര, പയറ്റ കുഴി, എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ 4/5/2024 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മൂലേതുണ്ടി, ദിലാവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും മേവട, മേവട ടവർ ട്രാൻസ്ഫോർമർ […]

കള്ളക്കടല്‍ പ്രതിഭാസം ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്ത് റെഡ് അലെര്‍ട്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ […]

ബസിന്റെ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല ; മേയർ സഞ്ചരിച്ച വാഹനത്തെ ഓവർടേക്ക് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തതയില്ല ; ഡ്രൈവര്‍ ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴി രേഖപ്പെടുത്തി കന്റോണ്‍മെന്റ് പൊലീസ്. ഡ്രൈവർ യദു ലൈം​ഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ പോലീസിന് മൊഴി നല്‍കി. കെ.എസ്.ആര്‍.ടി.സി ബസിന്റെ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ഓവർടേക്ക് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തതയില്ലെന്നും സുബിൻ മൊഴി നൽകി. കേസിലെ നിര്‍ണായക തെളിവായ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ബസില്‍നിന്ന് കാണാതായതോടെ ഏറെ നിർണായകമെന്ന് കരുതിയതായിരുന്നു കണ്ടക്ടറുടെ മൊഴി. കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ മൂന്ന് സി.സി.ടി.വി. ക്യാമറകളാണ് ഉണ്ടായിരുന്നത് […]